re

കല്ലറ: ശ്രീ മഹാദേവരുപച്ച ശിവക്ഷേത്രത്തിലെ രേവതി മഹോത്സവവും 26 -മത് പുനഃപ്രതിഷ്ഠാവാർഷികവും ക്ഷേത്ര തന്ത്രി തിരുച്ചിറ്റൂർ പെരിയമന ശങ്കരമംഗലത്തു മഠം ബ്രഹ്മശ്രീ പുരുഷോത്തമൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി. ഉത്സവം 9 ന് സമാപിക്കും. പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഏപ്രിൽ 6 ന് രാവിലെ 9.30 ന് ദേവിയ്ക്ക് പൊങ്കാല,8 ന് രാത്രി താലപ്പൊലിയും വിളക്കും. 9 ന് സമാപന ദിവസം രാവിലെ 10.30 ന് തിരു ആറാട്ട് സദ്യ,രാത്രി 10 ന് തിരുമല ചന്ദ്രൻ നയിക്കുന്ന കോമഡി സ്റ്റേജ് സിനിമ താരമാമാങ്കം.