മലയിൻകീഴ് : പൊറ്റയിൽ കുന്നുവിള ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം ഇന്ന് മുതൽ 11 വരെ നടക്കും. രാവിലെ 5ന് മഹാഗണപതിഹോമം,7നും 7.30നും മദ്ധ്യേപന്തൽ കാൽനാട്ടുകർമ്മം,8.30ന് ദേവീ ഭാഗവത പാരായണം,രാത്രി 8ന് തങ്കത്തിരുമുടി പുറത്ത് എഴുന്നള്ളിച്ച് പാടി കുടിയിരുത്തും. 5ന് രാവിലെ 7.30ന് കുത്തിയോട്ട നമസ്കാരം, വൈകിട്ട് 6.15ന് ദീപാരാധന, രാത്രി 12ന് പണ്ടാര ഓട്ടം. 6ന് രാവിലെ 5ന് മഹാഗണപതി ഹോമം,വൈകിട്ട് 5.15ന് കുത്തിയോട്ട നമസ്കാരം തുടർന്ന് മാലപ്പുറം പാട്ട്(തൃക്കല്ല്യാണം) 7ന് രാവിലെ 5ന് മഹാഗണപതിഹോമം,8ന് രാവിലെ 5ന് മഹാഗണപതിഹോമം,വൈകിട്ട് 6ന് കളംകാവൽ തുടർന്ന് ദീപാരാധന,കൊന്ന് തോറ്റംപാട്ട്. 9ന് രാവിലെ 5ന് മഹാഗണപതിഹോമം,10ന് രാവിലെ 5ന് കൂട്ട് ഗണപതിഹോമം,9.40നും 10.15നും മദ്ധ്യേ പൊങ്കാല, വൈകിട്ട് 5ന് ഉരുൾനേർച്ച,രാത്രി 7നും 8നും മദ്ധ്യേ കുത്തി ഓട്ടം എഴുന്നള്ളിപ്പ്,9.30ന് താലപ്പൊലി,12.30ന് ഗുരുസി,വെള്ളുപ്പിന് 3.30ന് മങ്കാട്ടുകടവിലേക്ക് ആറാട്ടിന് പുറപ്പെടും.11ന് രാവിലെ രാവിലെ 4.30നും 5നും മദ്ധ്യേ തിരുആറാട്ട്, 7.30ന് ആറാട്ട് കഴിഞ്ഞ് മടക്കയാത്രയും തട്ടപൂജയും നേർച്ചകളും സ്വീകരിക്കൽ,10.30നും 11നുമകം ദേവീ വിഗ്രഹം അകത്തെഴുന്നള്ളിക്കും.