മലയിൻകീഴ്: പേയാട് ചെറുപാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മീനരോഹിണി പ്രതിഷ്ഠാ ദിന മഹോത്സവം ഇന്ന് മുതൽ 6 വരെ നടക്കും. രാവിലെ 6.30ന് ഗണപതിഹോമം, 8ന് പ്രഭാതഭക്ഷണം, 8.30ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 5.30ന് ഭജന, രാത്രി 7.30ന് തമ്പുരാൻ പൂജ, 8ന് പുഷ്‌പാഭിഷേകം. 5ന് രാവിലെ 8ന് പ്രഭാത ഭക്ഷണം, 8.30ന് നാരായണീയം, ഉച്ചയ്ക്ക് 12.30ന് അന്നദാനം,വൈകിട്ട് 7ന് മഹാസുദർശന ഹോമം,7.30ന് തമ്പുരാൻ പൂജ,8ന് ഭഗവത സേവ,8.30ന് പുഷ്പാർച്ചന.6ന് രാവിലെ 6ന് പ്രഭാത ഭക്ഷണം,6.30ന് ഗണപതിഹോമം,9.50ന് പൊങ്കാല,10ന് കളഭം,10.30ന് നാഗരൂട്ട്,ഉച്ചയ്ക്ക് 12.30ന് അന്നദാനം,വൈകിട്ട് ഭജന, രാത്രി 7.30 ന് തമ്പുരാൻ പൂജ,8 ന് പുഷ്പാഭിഷേകം.