
മുടപുരം: കേന്ദ്ര സർക്കാരിന്റെ പെട്രോൾ - ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ സി.പി.എം മുട്ടപ്പലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ ഏരിയാകമ്മിറ്റി അംഗവും അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ആർ. അനിൽ ഉദ്‌ഘാടനം ചെയ്‌തു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രഘുനാഥൻ നായർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എസ്.വി. അനിലാൽ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം മധു വേങ്ങോട്, ടി. പ്രശോഭൻ, എസ്. രാധാകൃഷ്ണൻ, സുരേഷ് കുമാർ, ബി. ഷിബു, ബി. ശോഭ തുടങ്ങിയവർ സംസാരിച്ചു ടി.ആർ. റിനു നന്ദി പറഞ്ഞു.