മുടപുരം: കൊവിഡ് കാലത്ത് പ്രൈമറി വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട പഠനാനുഭവങ്ങൾ ഉല്ലാസപൂർവം നേടിയെടുക്കുന്നതിനായി ഉല്ലാസ ഗണിതം, ഗണിത വിജയം, വായന ചങ്ങാത്തം എന്നീ പദ്ധതികൾ സമഗ്ര ശിക്ഷാകേരളം നടപ്പിലാക്കുന്നു. ഇതിന്റെ ആറ്റിങ്ങൽ ബി.ആർ.സി തല ഉദ്‌ഘാടനം പെരുങ്ങുഴി ഗവ. എൽ.പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശൈലജ ബീഗം നിർവഹിച്ചു. അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ പി. സജി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ എം. ജലീൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയകുമാരി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ലിസി ജയൻ, വിദ്യാഭ്യാസ പ്രവർത്തകൻ രവി, പ്രഥമ അദ്ധ്യാപിക ബിന്ദുകുമാരി തുടങ്ങിയവർ പങ്കെടുത്തു.