
ബാലരാമപുരം: ഇന്ധന വിലവർദ്ധനവും കെ - റെയിലും ജനദ്രോഹപരമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ അഭിപ്രായപ്പെട്ടു. ഇന്ധന വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കല്ലിയൂർ ജംഗ്ഷനിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കളായ ജി. ജയകുമാർ, പെരിങ്ങമല ബിനു, സി.എം. പീറ്റർ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.