john

തിരുവനന്തപുരം: ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോൺപോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു.

ജോൺപോളിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയതിനെ തുടർന്നാണ് നടപടി. ആരോഗ്യനില വഷളായതിനെ തുടർന്ന് ജോൺപോൾ രണ്ടു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സുഹൃത്തുക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച കൊച്ചിയിൽ യോഗം ചേർന്ന് അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സഹായനിധി രൂപീകരിച്ചിരുന്നു.