
വെമ്പായം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള സ്റ്റേജ് പരിപാടികളുടെ ഉദ്ഘാടനം തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അർജുൻ നിർവഹിക്കും. ഏപ്രിൽ 6നാണ് പരിപാടി.
പിരപ്പൻകോട് സ്വദേശിയും ഫിലിം പ്രൊഡക്ഷൻ കൺട്രോളറും ഡിസൈനറുമായ ജിത്ത് പിരപ്പൻകോടുമായുള്ള സൗഹൃദമാണ് അർജുന്റെ വരവിന് കാരണം. ദിലീപിനൊപ്പം അർജുൻ അഭിനയിച്ച ജാക്ക് ആൻഡ് ഡാനിയൽ എന്ന ചിത്രത്തിലെ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു ജിത്ത്. പുതിയ ചിത്രത്തിന്റെ ചിത്രീകരണസമയത്ത് ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് ജിത്ത് അർജുനോട് പറഞ്ഞപ്പോഴാണ് ഇവിടെയെത്താൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചത്. ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ, ഡി.കെ. മുരളി എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുക്കും.