ll

വർക്കല: പാപനാശം ബീച്ചിൽ പ്രധാനമന്ത്രിയുടെ പുനീത് സാഗർ അഭിയാന്റെ ഭാഗമായ ഫസ്റ്റ് കേരള ബറ്റാലിയൻ വർക്കലയുടെ കീഴിലെ ശിവഗിരി എസ്.എൻ കോളേജിലെ എൻ.സി.സി കേഡറ്റുകൾ വർക്കല ബീച്ചിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് വർക്കല മുനിസിപ്പാലിറ്റിയിൽ ഏൽപ്പിച്ചു. ഫസ്റ്റ് കേരള ബറ്റാലിയൻ ഉദ്യാഗസ്ഥരുടെ മേൽനോട്ടത്തിലാണ് ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചത്. വർക്കല ഡി.വൈ.എസ്.പി നിയാസ് ഉദ്ഘാടനം ചെയ്തു. കേണൽ മനോജ്‌ കുമാർ, സബ്. മേജർമാരായ റാം അട്ടാർ, ഉദയ് ബുദ്ധോതക്, ജനറൽ സിങ്ങ്, ഹാവിൽദാർ രതീഷ് കുമാർ, ഹാവിൽദാർ സിബു എന്നിവർ സംബന്ധിച്ചു.