vld-1

വെള്ളറട: വൻ ഭക്തജന പ്രവാഹത്തോടെ കുരിശുമല തീർത്ഥാടനം സമാപിച്ചു. എട്ടുനാളായി നടന്നുവന്ന തീർത്ഥാടനത്തിന് ഇന്നലെ വൈകുന്നേരത്തോടുകൂടി സമാപനമായി. ഇന്നലെ രാവിലെ സംഗമവേദിയിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യ ബലിക്ക് തിരുവന്തപുരം അതിരൂപർത മെത്രാപ്പൊലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ലത്തീൻ ഭാഷയിൽ നടന്ന ദിവ്യബലിക്ക് ഡോ. ക്രിസ്തുദാസ് തോംസൺ നേതൃത്വം നൽകി. വൈകിട്ട് സംഗമവേദിയിൽ നടന്ന സമാപന ദിവ്യ ബലിക്ക് കുരിശുമല ഡയറക്ടർ ഡോ. വിൽസന്റ് കെ. പീറ്റർ നേതൃത്വം നൽകി. നെറുകയിലെ സമാപന സമൂഹ ദിവ്യ ബലി ഡോ: ഗ്രിഗറി ആർബി മുഖ്യ കാർമ്മികത്വം വഹിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം മന്ത്രി അഡ്വ: ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു. വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹൻ, ഡോ: അലോഷ്യസ് സത്യനേശൻ, സിസ്റ്റർ സ്റ്റെല്ല ആന്റണി, തുടങ്ങിയവർ സംസാരിച്ചു. കുരിശുമല ഡയറക്ടർ ഡോ: വിൻസെന്റ് കെ. പീറ്റർ തീർത്ഥാടന അവലോകനം നടത്തി. ടി.ജി രാജേന്ദ്രൻ സ്വാഗതവും സാബു കുരിശുമല നന്ദിയും രേഖപ്പെടുത്തി. തുടർന്ന് തീർത്ഥാടന പതാകയിറക്കൽ നടന്നു. രണ്ടാം ഘട്ട തീർത്ഥാടനം 14, 15 തീയതികളിൽ നടക്കും.