
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഡെർമറ്റോളജി ആൻഡ് വെനറോളജി) (കാറ്റഗറി നമ്പർ 322/2020) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ട, തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് 5 ന് പി.എസ്.സി ആസ്ഥാന ഓഫീസിലും മറ്റു ജില്ലകളിലുള്ളവർക്ക് 8നകം സമീപത്തുള്ള പി.എസ്.സി ഓഫീസുകളിലും പ്രമാണപരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
ടൂറിസം വകുപ്പിൽ മാനേജർ ഗ്രേഡ് 3, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 137/2019, 260/2021) തസ്തികകളിലേക്ക് 9 ന് 2.30 മുതൽ 4.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി), ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 422/2019, 562/2021) തസ്തികകളിലേക്ക് 13 ന് 2.30 മുതൽ 4.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അവധിക്കാല ക്ലാസുകൾ
തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷിക്കാം. എം.എസ് ഓഫീസ്,ഡി.ടി.പി, ഫോട്ടോഷോപ്പ്,കോറൽഡ്രോ,വേഡ് പ്രോസസിംഗ്,ഡാറ്റാ എൻട്രി, ഫണ്ടമെന്റൽസ് ഒഫ് കമ്പ്യൂട്ടർ എന്നിവയിലാണ് പരിശീനം. കൂടുതൽ വിവരങ്ങൾക്ക് 9037893148,9567803710.