പാലോട്: നിർദ്ധനയായ യുവതിയുടെ വിവാഹത്തിന് സഹായമെത്തിച്ച് ഡി.വൈ. എഫ്.ഐ. പെരിങ്ങമ്മല മേഖല കമ്മിറ്റിയാണ് ഇടവത്ത് ആദിവാസി മേഖലയിലെ യുവതിയുടെ വിവാഹ നടത്തിപ്പിൽ ഇടപെടൽ നടത്തിയത്. പരാധീനതകളുടെ നടുവിൽ നിന്ന കുടുംബത്തിന് വിവാഹത്തിന് നൽകേണ്ട ഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീട്ടിലെത്തിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ.എം അൻസാരി ഭക്ഷ്യവസ്തുക്കൾ കൈമാറി. വിതുര ബ്ലോക്ക് സെക്രട്ടറി എം.എസ് സിയാദ്, പ്രസിഡന്റ് എസ്.ബി അരുൺ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഗോപീകൃഷ്ണ, കെ.എസ് അൻസാം, വിഷ്ണു സുവർണൻ, മേഖല സെക്രട്ടറി മുഹമ്മദ് സുധീർ, പ്രസിഡന്റ് ഗോപൻ, ആനന്ദ്, സി.പി.എം ബ്രാഞ്ച് സെക്രട്ടറി മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു