ആറ്റിങ്ങൽ: കെ - റെയിൽ പദ്ധതിക്കായി സ്ഥാപിച്ച കല്ല് ഭൂവുടമയുടെ അനുമതിയില്ലാതെ ബി.ജെ.പിക്കാർ പിഴുത് വാമനപരം നദിയിൽ എറിഞ്ഞത് സി.പി.എം നേതാക്കളുടെയും പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ ഭൂവുടമ പുനസ്ഥാപിച്ചു.
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി തോട്ടവാരത്ത് മഞ്ചുവിന്റെ വസ്തുവിൽ സ്ഥാപിച്ച കല്ലാണ് പുനസ്ഥാപിച്ചത്. തുടർന്ന് തോട്ടവാരത്ത് ബി.ജെ.പിക്കാർ പിഴുതെറിഞ്ഞ മുഴുവൻ കല്ലുകളും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.രാമുവിന്റെ നേതൃത്വത്തിൽ പുനസ്ഥാപിച്ചു.പാർട്ടി ഏരിയാ സെക്രട്ടറി അഡ്വ.എസ്. ലെനിൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ.രാജു, സി.ദേവരാജൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ അഡ്വ.സജി, എസ്.ജോയി, പി.എസ്.വീണ, എൻ.വേണുഗോപാൽ, ജി.വിശ്വമ്പരൻ, എസ്.എസ്.സംഗീത്, അജിൻ പ്രഭ എന്നിവർ പങ്കെടുത്തു.