തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരൻ കേരളത്തിനു ചെയ്ത കാര്യങ്ങളെക്കുറിച്ച് മന്ത്രി വി. ശിവൻകുട്ടിയുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്. മുരളീധരൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് റോഡ് വികസനത്തിനായി ആയിരക്കണക്കിന് കോടി രൂപ കേന്ദ്രം അനുവദിച്ചത്. യുക്രെയിനിലെ യുദ്ധമുഖത്ത് നിന്ന് മലയാളി കുട്ടികളെ അവരവരുടെ വീടുകളിലെത്തിക്കാൻ മുൻകൈയെടുത്തതും മുരളീധരനാണ്. വി. മുരളീധരൻ ചെയ്ത കാര്യങ്ങളും മന്ത്രി ശിവൻകുട്ടി ചെയ്ത കാര്യങ്ങളും സംബന്ധിച്ച് ചർച്ചയ്ക്കു ബി.ജെ.പി തയ്യാറാണ്. ശിവൻകുട്ടി നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും ചർച്ചയ്ക്കുവരാമെന്നും രാജേഷ് പ്രസ്താവിച്ചു.