vld-1

വെള്ളറട: വീട്ടമ്മയെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. പന്നിമല കണ്ടകത്തിൽപാറ വീട്ടിൽ വിനോദാണ് (32)​ പിടിയിലായത്. പന്നിമല മണ്ണാത്തിപ്പാറ റോമി ഭവനിൽ റോമിനെ (32)​ വീട്ടിൽ അതിക്രമിച്ച് കയറി കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് കേസെടുത്തു.വെള്ളറട സി.ഐ മൃദുൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.