തിരുവനന്തപുരം: ഇന്ധന, പാചകവാതക വില വർദ്ധനവിനെതിരെ മുഴുവൻ ജനങ്ങളും സമര രംഗത്തിറങ്ങണമെന്ന് എൻ.സി.പി കടകംപള്ളി മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്‌തു. കടകംപള്ളി രാധാകൃഷ്‌ണന്റെ അദ്ധ്യക്ഷതയിൽ പാർട്ടി ജില്ലാ വെെസ് പ്രസിഡന്റ് ഇടക്കുന്നിൽ മുരളി, ജില്ലാ സെക്രട്ടറി ആർ.എസ്. സുനിൽകുമാർ, ബ്ളോക്ക് പ്രസിഡന്റ് ആലുവിള രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റായി ജോസഫ് ഡിക്രൂസിനെ തിരഞ്ഞെടുത്തു. കോൺഗ്രസിൽ നിന്ന് രാജിവച്ചുവന്ന കടകംപള്ളി മണിലാലിന് സ്വീകരണം നൽകി.