1

പൂവാർ :കരുംകുളം കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ കരുംകുളം ബാബുശിവദാസിനെ ആദരിച്ചു. പ്രൊഷണൽ നാടക, സാംസ്കാരിക രംഗങ്ങളിൽ 47വർഷം പൂർത്തിയാക്കിയ ബാബു ശിവദാസിനെ സിനിമ സീരീയൽ നാടക രചയിതാവ് പരമേശ്വരൻ കുര്യാത്തിയും നാടക നടൻ അസിധാര ബാബുവും ചേർന്ന് പൊന്നാട നൽകി ആദരിച്ചു. ചടങ്ങിൽ കൾച്ചറൽ സെന്റർ പ്രസിഡന്റ് ബർഗ് മാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കരുംകുളം രാധാകൃഷ്ണൻ, സെക്രട്ടി ജയരാജ് ജയഗിരി, ജോയിന്റ് സെക്രട്ടറി അസീം, ട്രഷറർ ഹരികുമാർ, അംഗങ്ങളായ സതീഷ് കരുംകുളം,പ്രവീൺ എസ് കെ,ഡോ.പ്രദീപ് ആന്റണി, വിനോദ് ലേഔട്ട്,സുനിൽ പ്രസാദ്,ശ്രീലാൽ ഹൈമാരാമം എന്നിവർ പങ്കെടുത്തു.