tharoor

തിരുവനന്തപുരം: ആളുകളെ തടഞ്ഞുള്ള പണിമുടക്ക് ശരിയല്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. പണിമുടക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ആളുകളെ തടയുന്നത് അംഗീകരിക്കാനാകില്ല. ഹർത്താൽ സാമൂഹ്യവിരുദ്ധ പ്രവർത്തനമാണെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ അനാവശ്യമാണ്.

പാകിസ്ഥാനിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് പട്ടാളമാണ്. അവിടെ ഇപ്പോൾ നടക്കുന്നത് ഇന്ത്യയെ ബാധിക്കില്ല. നാലുവർഷമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മോശമാണ്. ബന്ധം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.