വാമനപുരം: വാഴ്‌വേലിക്കോണം ദേവീക്ഷേത്ര മഹോത്സവം 6ന് ആരംഭിച്ച് 12 സമാപിക്കും. 6ന് രാവിലെ 7.10ന് കൊടിമരം മുറിപ്പ്, 10.30ന് ക്ഷേത്ര തന്ത്രി ആറമ്പാടി വാസുദേവ പട്ടേരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, 10.45ന് കുടിയിരുത്ത്, വൈകിട്ട് 6.30ന് പുഷ്പാഭിഷേകം.
7ന് വൈകിട്ട് പുഷ്പാഭിഷേകം, 9.30ന് പരിപാടി ഹാസ്യമാന്ത്രികം. 8ന് വൈകിട്ട് പുഷ്പാഭിഷേകം, യക്ഷിക്ക് പൂപ്പട, 9.30ന് ഡാൻസ്. 9ന് വൈകിട്ട് 8.15ന് തൃക്കല്യാണം. 10ന് രാവിലെ നാരായണീയപാരായണം, പൊങ്കാല. 11ന് രാവിലെ 7ന് മൂലസ്ഥാനമായ കോട്ടുകുന്നത്തു നാഗർകാവിലും പത്തുമുതൽ ക്ഷേത്രകാവിലും നാഗരൂട്ടും പുള്ളുവൻപാട്ടും, വൈകിട്ട് 2.40ന് പുറത്തെഴുന്നള്ളത്ത്, 6.30ന് പുഷ്പാഭിഷേകം, 8ന് തിരിച്ചെഴുന്നള്ളത്ത്. 11ന് പള്ളിവേട്ട. 12ന് രാവിലെ ആറാട്ട്, 9ന് തൃക്കൊടിയിറക്ക്, കലശാഭിഷേകം, വൈകിട്ട് 4.45ന് നേർച്ചതൂക്കം, രാത്രി ഗാനമേള, 11 ന് നൃത്തനാടകം, 12ന് മംഗള ഗുരുസി. ദിവസവും പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ മഹാഗണപതിഹോമം, ഭാഗവതപാരായണം, ഭദ്രകാളിപ്പാട്ട്, കലശാഭിഷേകം,കളഭാഭിഷേകം, രാത്രി വിളക്കെഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കും.