
പാറശാല: റോട്ടി ക്ലബ് ആലപ്പുഴ കയർ സിറ്റി ഏർപ്പെടുത്തിയ 2021-22 ലെ വൊക്കേഷണൽ എക്സലൻസ് അവാർഡ് ആറയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ.കെ.ലൈലാസിന് ലഭിച്ചു. പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിൽ നടപ്പിലാക്കിയ ഇന്നവേറ്റീവ് പദ്ധതികളും പരിപാടികളുമാണ് ഡോ.ലൈലാസിനെ അവാർഡിനർഹനാക്കിയത്. ആലപ്പുഴ കയർ സിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ മന്ത്രി ജി.സുധാകരൻ ലൈലാസിന് മെമന്റോയും പ്രശസ്തി പത്രവും നൽകി.