വർക്കല: പാപനാശം കടലിൽ കുളിക്കുന്നതിനിടെ തിരച്ചുഴിയിൽ അകപ്പെട്ട മധുര സ്വദേശികളായ മൂന്ന് യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. സെന്തിൽകുമാർ (24), ഗുരുപ്രസാദ്(23), രാഹുൽ(23), എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇൻഫോസിസിലെ ജീവനക്കാരാണ് മൂവരും. ലൈഫ് ഗാർഡുകളായ സംഗീത്, നാദിർഷ, പ്രവീൺ, മനു, സന്തോഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.