തിരുവനന്തപുരം: ഗുരുവീക്ഷണത്തിന്റെ ആഭിമുഖ്യത്തിൽ കുളത്തൂർ കോലത്തുകര തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് പേട്ട പള്ളിമുക്കിലെ ഗുരുബുക്ക് സെന്റർ ഗുരുദേവ സാഹിത്യ സംബന്ധിയായ നൂറിൽപ്പരം പുസ്‌തകങ്ങളുടെ പ്രദർശനം ആരംഭിച്ചു. കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി. ശിവദാസൻ ഉദ്‌ഘാടനം ചെയ്തു. നടരാജഗുരു, ഗുരു നിത്യചൈത്യയതി,ഗുരുമുനിനാരായണ പ്രസാദ് എന്നിവരുടെ ഗ്രന്ഥങ്ങൾ സ്റ്റാളിൽ നിന്ന് ലഭിക്കും. ഫോൺ: 9633438005