
കിളിമാനൂർ:പള്ളിക്കൽ കെ.കെ കോണം സ്കൈ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.റംസാൻ കിറ്റുകളുടെ വിതരണവും എസ്.എസ്.എൽ സി,പ്ലസ് ടു പരീക്ഷകളിൽ എപ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടന്നു.റംസാൻ കിറ്റിന്റെ വിതരണോദ്ഘാടനം അഡ്വ.ബി.ആർ.എം.ഷെഫീർ നിർവഹിച്ചു.ട്രസ്റ്റ് ചെയർമാൻ ആലുംമൂട്ടിൽ അസ്ബർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി റിയാസ് തോട്ടത്തിൽ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർമാരായ നൂർജഹാൻ,ഷിബിലി,വൈസ് ചെയർമാൻ ഹിലാൽ പൂവഞ്ചേരി,ജനറൽ സെക്രട്ടറി അൻവർ എ. പള്ളിക്കൽ.ലൈസുദീൻ അക്കരവിള,നാസർ പള്ളിക്കുന്നിൽഎന്നിവർ പങ്കെടുത്തു.റംസാൻ സന്ദേശവും പ്രാർത്ഥനയും കെ.കെ.കോണം മുസ്ലീം പള്ളിയിലെ ചീഫ് ഇമാം അലി ഹസൻ ബാക്കവി നിർവഹിച്ചു.ബദർ സമാൻ മൂഴിയിൽ നന്ദി പറഞ്ഞു.