pra

കിളിമാനൂർ:ഇന്ധന വില വർദ്ധനയ്ക്കെതിരെ സി.പി.എം ദേശവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ ദിനാചരണം കിളിമാനൂർ ഏരിയായിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു.കിളിമാനൂർ ടൗണിൽ സി.പി.എം ജില്ലാ കമ്മിറ്റിയം​ഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. ലുക്കുമാൻ അദ്ധ്യക്ഷത വഹിച്ചു.ആർ.കെ. ബൈജു,‌എൻ. സരളമ്മ,ഷീജ എന്നിവർ സംസാരിച്ചു.എൻ.രഘുനാഥൻ നായർ സ്വാ​ഗതവും എൻ.സലിൽ നന്ദിയും പറഞ്ഞു.പള്ളിക്കലിൽ സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്തം​ഗം ടി. ബേബിസുധ,പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന തുടങ്ങിയവർ സംസാരിച്ചു.അടയമണിൽ കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് എ. ​ഗണേശൻ ഉദ്ഘാടനം ചെയ്തു.ബി. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു.എസ്.പ്രദീപ് കുമാർ സ്വാ​ഗതവും ജി.ദേവദാസ് നന്ദിയും പറഞ്ഞു. കരവാരത്ത് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയം​ഗം ജി.രാജു ഉദ്ഘാടനം ചെയ്തു.എസ്. മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷനായി.ജില്ലാകമ്മിറ്റി അം​ഗം ബി.സത്യൻ സംസാരിച്ചു.എസ്.എം. റഫീഖ് സ്വാ​​ഗതം പറഞ്ഞു.ന​ഗരൂരിൽ സി.പി.എം ജില്ലാകമ്മിറ്റിയം​ഗം ബി.സത്യൻ ഉദ്ഘാടനം ചെയ്തു.എം.ഷിബു അദ്ധ്യക്ഷനായി.എസ്. നോവൽരാജ്,ഡി.രജിത് തുടങ്ങിയവർ സംസാരിച്ചു.വെള്ളല്ലൂരിൽ സി.പി.എം ഏരിയാ കമ്മിറ്റിയം​ഗം ഇ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ആർ.രതീഷ് അദ്ധ്യക്ഷത വഹിച്ചു.എസ്. കെ സുനി സ്വാ​ഗതം പറഞ്ഞു.പോങ്ങനാട് സി.പി.എം ഏരിയാകമ്മിറ്റിയം​ഗം ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു.കെ.ആർ ദാമോദരൻപിള്ള അദ്ധ്യക്ഷത വഹിച്ചു.ബി.പ്രേമചന്ദ്രൻ സ്വാ​ഗതം പറഞ്ഞു.പുളിമാത്ത് സി.പി.എം ഏരിയാകമ്മിറ്റിയംഗം കെ.വത്സലകുമാർ ഉദ്ഘാടനം ചെയ്തു.ടി.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.എ.ആർ നിയാസ് സ്വാ​ഗതം പറഞ്ഞു. കൊടുവഴന്നൂരിൽ സി.പി.എം ഏരിയാ കമ്മിറ്റിയംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി എൻ.സലിൽ അദ്ധ്യക്ഷത വഹിച്ചു.എൻ. ജഹാം​ഗീർ ഡി.ശ്രീജ തുടങ്ങിയവർ സംസാരിച്ചു. കുടവൂരിൽ സി.പി.എം ഏരിയാ കമ്മിറ്റിയംഗം വി. ബിനു ഉദ്ഘാടനം ചെയ്തു. ഇ.ജലാൽ അദ്ധ്യക്ഷത വഹിച്ചു.എസ്.സുധീർ സ്വാ​ഗതം പറഞ്ഞു.നാവായിക്കുളത്ത് സി.പി.എം ഏരിയാ കമ്മിറ്റിയം​ഗം ജി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്. ഹരിഹരൻപിള്ള സംസാരിച്ചു.നൗഷാദ് സ്വാ​ഗതം പറ‍ഞ്ഞു.