ചിറയിൻകീഴ്:അഴൂർ ഭഗവതി ക്ഷേത്രത്തിലെ ഗരുഡൻ തൂക്കം ഇന്ന് (ചൊവ്വ) വൈകിട്ട് 5ന് നടക്കും.വെളുപ്പിന് 4.30ന് കുട്ടികളുടെ ഉരുൾ, 4.45ന് കണികാണിക്കൽ, അഭിഷേകം, ഉഷപൂജ, മഹാഗണപതിഹോമം, തുടർന്ന് ദേവിയെ ശ്രീലകത്തേയ്ക്ക് എഴുന്നള്ളിക്കൽ, ഉദയാസ്തമന പൂജ, 7.30ന് എതൃത്തപൂജ, 9ന് പന്തീരടി പൂജ, 9ന് ശിങ്കാരിമേളം, തെയ്യം, പൂക്കാവടി, താലപ്പൊലി, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ പറയെടുപ്പ് ഘോഷയാത്ര, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, 12.30ന് ഗരുഡൻ തൂക്കം ചമയൽ,വൈകിട്ട് 5ന് ഗരുഡൻ തൂക്കം,5ന് ഓട്ടൻതുള്ളൽ, 6.30ന് അലങ്കാര ദീപാരാധന, അത്താഴപൂജ, രാത്രി 9.30ന് ഗാനമേള, 10.30ന് ആറാട്ട് പുറപ്പാട്, 11.30ന് ആറാട്ട് തിരികെ എഴുന്നള്ളത്ത്, 12.30ന് ചമയവിളക്ക്, തൃക്കൊടിയിറക്ക്, മംഗളപൂജ, പ്രസാദവിതരണം എന്നിവ നടക്കും. എന്നിവ നടക്കും.