കരുണ കോഴിക്കോട്

malavika

ഇടവേളയ്ക്കുശേഷം മാളവിക നായർ നായികയാകുന്നു നവാഗതനായ രൂപേഷ് സംവിധാനം ചെയ്യുന്ന കരുണ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും നായികയാകുന്നത്. കമലിന്റെ കറുത്ത പക്ഷികൾ സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച മാളവിക മല്ലി എന്ന കഥാപാത്രത്തിലൂടെ അസാധാരണമായ അഭിനയം കാഴ്ചവച്ചു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കറുത്തപക്ഷികളിലെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു. . ഉൗമക്കുയിൽ പാടുമ്പോൾ സിനിമയിലെ അഭിനയത്തിനു സംസ്ഥാന പുരസ്‌കാരം ലഭിച്ചു.മായാബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, പെൺപട്ടണം, കാണ്ഡഹാർ, ലിറ്റിൽ മാസ്റ്റർ, വാഡ്യാർ, ദ റിപ്പോർട്ടർ, നോട്ടി പ്രൊഫസർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ടിനി ടോം ചിത്രം ഡഫേദാർ ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.

അതേസമയം കരുണ ദേശീയ - അന്തർദേശീയ വിഷയമാണ് ചർച്ച ചെയ്യുന്നത്. ഏപ്രിൽ 7ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. ഛായാഗ്രഹണം വിനോദ് ജി. മധു. ഗുഡ് ഹോപ്‌സ് ഫിലിംസിന്റെ ബാനറിൽ മഞ്ജുഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന രൂപേഷ്, മഞ്ജുഷ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു.