rasathullikal

വർക്കല:സമഗ്ര ശിക്ഷാകേരളയുടെ ആഭിമുഖ്യത്തിൽ വായനവസന്തം,വായനചങ്ങാത്തം എന്നീ പഠന പരിപോഷണ പരിപാടിയുടെ ബാഗമായി വർക്കല ബി.ആർ.സി നിർമ്മിച്ച ഓഡിയോ ബുക്കായ രസത്തുളളികളുടെ പ്രകാശനം വർക്കല നഗരസഭാഹാളിൽ അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.എം.ലാജി ഏറ്റുവാങ്ങി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.അജയകുമാർ, സജിനി,ബീവിജാൻ,കൗൺസിലർ പി.എം.ബഷീർ,രത്നകുമാർ,ശ്രീകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.വർക്കല ബി.പി.സി ദിനിൽ സ്വാഗതവും ട്രെയിനർ ശ്രീലേഖ നന്ദിയും പറഞ്ഞു.ഒാഡിയോ ബുക്ക് തയ്യാറാക്കുന്നതിന് നേതൃത്വം വഹിച്ച വി.എസ്.അംശുവിനെ ആദരിച്ചു.വർക്കല ബി.ആർ.സിയിലെ അംഗങ്ങളും ഒപ്പം സ്കൂൾ കുട്ടികളുമാണ് ശബ്ദം നൽകിയിട്ടുളളത്.