swami-saradananda

ശിവഗിരി: ശ്രീനാരായണ പ്രസ്ഥാനങ്ങൾ ഗുരുദേവന്റെ ഉപദേശം സ്വീകരിച്ച് വ്യവസായ രംഗത്ത് മുന്നേറണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ പറഞ്ഞു.

ഗുരുദേവന്റെ നാമധേയത്തിൽ അനേകം പ്രസ്ഥാനങ്ങൾ നിലവിലുണ്ടെങ്കിലും ഇതര വിഭാഗങ്ങളുടെ ഈ മേഖലയിലുളള മുന്നേറ്റത്തിനനുസരണമായി മുന്നേറാൻ ഗുരുദേവ പ്രസ്ഥാനങ്ങൾക്ക് കഴിയുന്നില്ലെന്നും സ്വാമി ശാരദാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി തൃക്കൊടിത്താനം ശാഖയിലെ സ്വാമി സത്യാനന്ദ കുടുംബ യൂണിറ്റിലെ ഗുരുതേജസ് മൈക്രോഫിനാൻസ് യൂണിറ്റിന്റെ ശിവഗിരിയിൽ നടന്ന യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൺവീനർ രതീഷ്ശശി, ജോയിന്റ് കൺവീനർ രാജുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: ചങ്ങനാശ്ശേരി തൃക്കൊടിത്താനം എസ്.എൻ.ഡി.പി ശാഖയിലെ ഗുരുതേജസ് മൈക്രോഫിനാൻസ് യൂണിറ്റിന്റെ ശിവഗിരിയിൽ നടന്ന യോഗത്തിൽ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തുന്നു