k-mohanan-aruvikuzhi
കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ

കാട്ടാക്കട : കേരള പൊലീസ് പെൻഷണഏഴ്സ് അസോസിയേഷൻ കാട്ടാക്കട താലൂക്ക് സമ്മേളനം അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വേണുഗോപാലൻ,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു.മുതിർന്ന അംഗങ്ങളെ ഉപഹാരം നൽകി ആദരിച്ചു.ഭാരവാഹികളായി കെ.മോഹനൻ അരുവിക്കുഴി (പ്രസിഡന്റ്),തച്ചൻകോട് വിജയൻ,സുദർശനൻ പേയാട് (വൈസ് പ്രസിഡന്റുമാർ),വി.മോഹനൻ കാട്ടാക്കട(സെക്രട്ടറി), ജയചന്ദ്രൻ മലയിൻകീഴ്,വിക്രമൻ വാഴിച്ചൽ,അഗസ്റ്റ്യൻ മുളയറ(ജോയിന്റ് സെക്രട്ടറിമാർ),ഗോപിനാഥൻ ഊരുട്ടമ്പലം( ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.