dr

ന​വാ​ഗ​ത​നാ​യ​ ​ശ്രീ​രാ​ജ് ​എം.​ ​രാ​ജേ​ന്ദ്ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചാ​ൻ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ധ്രു​വ​ൻ​ ​നാ​യ​ക​ൻ.​ ​ക്വീ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​യ​ ​ധ്രു​വ​ൻ​ ​ആ​ദ്യ​മാ​യി​ ​നാ​യ​ക​നാ​കു​ന്ന​ ​ചാ​ൻ​സ് ​ഇ​ന്ന് ​കൊ​ച്ചി​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​അ​ജി​ത്തി​ന്റെ​ ​വ​ലി​മൈ​ ​ആ​ണ് ​ധ്രു​വ​ന്റേ​താ​യി​ ​അ​വ​സാ​നം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ ​ചി​ത്രം.​ ​വ​ലി​മൈ​ ​ധ്രു​വി​ന്റെ​ ​ത​മി​ഴ് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​മാ​ണ്.​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​തി​നാ​യ​ക​നാ​യി​രു​ന്നു​ ​ധ്രു​വ​ൻ.​ ​ക്യാ​പ്ട​ൻ​ ​മൂ​വി​ ​മേ​ക്കേ​ഴ്സി​ന്റെ​യും​ ​ആ​ൽ​ബി​ ​ഫി​ലിം​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​രാ​ജേ​ഷ് ​രാ​ജ്,​ ​മെ​ൽ​വി​ൻ​ ​കോ​ലോ​ത്ത്,​ ​ഹ​രി​ദാ​സ്,​ ​ജീ​വ​ ​ജോ​ർ​ജ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ചാൻസിന് പി.​ ​സു​കു​മാ​ർ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​സം​വി​ധാ​യ​കൻ ശ്രീ​രാ​ജ് ​എം.​ ​രാ​ജേ​ന്ദ്ര​നും​ ​ജോ​സ​ഫ് ​അ​ഗ​സ്‌​റ്റി​ൻ​ ​കു​രു​മ്പ​നും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​ച​മ​യം​ ​:​ ​പ്ര​ദീ​പ് ​രം​ഗ​ൻ,​ ​ക​ലാ​സം​വി​ധാ​നം​ ​ത്യാ​ഗു​ ​ത​വ​നൂ​ർ,​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​ഗാ​ഥ​ ​ആ​ർ.​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​മ​നോ​ജ് ​കാ​ര​ന്തൂ​ർ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യു​ട്ടീ​വ് ​:​ ​പൗ​ലോ​സ് ​കു​റു​മ​റ്റം.​ ​പി.​ആ​ർ.ഒ എ.​എ​സ് .​ ​ദി​നേ​ശ്.