തിരുവനന്തപുരം : ഗ്രാമീണ ജനങ്ങൾക്ക് സമ്പൂർണ്ണ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് പരിധികളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾക്ക് വാമനപുരം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ ഉദ്ഘാടനം നിർവഹിച്ചു.വാട്ടർ അതോറിട്ടി പ്രോജക്ട് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ അരുണിന്റെ നേതത്വത്തിലാണ് പ്രവർത്തനം.പഞ്ചായത്തിൽ ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയാണ് പദ്ധതിയുടെ നിർവഹണ സഹായ ഏജൻസി.പഞ്ചായത്തിൽ ആദ്യഘട്ടത്തിൽ 1500ഓളം കുടിവെള്ള ലൈനുകൾ നൽകാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് സായി ട്രസ്റ്റ് സ്റ്റേറ്റ് പ്രോജക്ട് കോർഡിനേറ്റർ വിവേക് തമ്പാൻ പറഞ്ഞു.