
തിരുവനന്തപുരം: അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം 12 ന് ചേരും. വിഷു, ഈസ്റ്റർ അവധികൾ വരുന്നതിനാലാണ് ബുധനാഴ്ചകളിൽ ചേരുന്ന പതിവ് മന്ത്രിസഭായോഗം ഒരുദിവസം നേരത്തെയാക്കിയത്.
സി.പി.എം പാർട്ടികോൺഗ്രസിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന സി.പി.എം മന്ത്രിമാരും കണ്ണൂരിൽ ആയതിനാൽ ഈയാഴ്ചത്തെ മന്ത്രിസഭായോഗം ഇന്നലെ ഓൺലൈനായി ചേർന്നു.