
ബാലരാമപുരം:നെല്ലിമൂട് മുലയൻ താന്നി ദേവീ ക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തിന് ക്ഷേത്ര തന്ത്രി ടി.എം.മുരളീധരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം.പൊന്നയ്യൻ,സെക്രട്ടറി സുനിൽകുമാർ,ജനറൽ കൺവീനർ പി.രഘു എന്നിവർ സംബന്ധിച്ചു.ഇന്ന് രാവിലെ 9.15 ന് ലക്ഷാർച്ചന, 10.00 ന് വിഷ്ണുവിന് പത്മമിട്ട് പൂജ, രാത്രി 8.30 ന് ഡാൻസ്,6ന് രാവിലെ 9.15 ന് നടക്കുന്ന രക്തദാന ക്യാമ്പും സൗജന്യ രോഗ നിർണ്ണയവും നെയ്യാറ്റിൻകര സി.ഐ വി.എൻ.സാഗർ ഉദ്ഘാടനം ചെയ്യും. 11.15ന് ബൈജു എസ്. മണി അനുസ്മരണ സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അയ്യപ്പസേവാസംഘം പ്രസിഡന്റ് പി.രഘു അദ്ധ്യക്ഷത വഹിക്കും.വൈകിട്ട് 4.15 ന് ഐശ്വര്യപൂജ, രാത്രി 7.30 ന് പുഷ്പാഭിഷേകം,7ന് രാവിലെ 10 ന് ദേവീതൃക്കല്യാണം,വൈകിട്ട് 4.15 ന് ഐശ്വര്യപൂജ,വൈകിട്ട് 7.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ക്ഷേത്ര പ്രസിഡന്റ് എൻ.പൊന്നയ്യൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും.സിനിമാതാരം പ്രേംകുമാർ വിശിഷ്ടാതിഥിയായിരിക്കും.കല ടീച്ചർ മുഖ്യപ്രഭാഷണം നടത്തും.അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ,ക്ഷേത്രം മുൻ പ്രസിഡന്റ് ജി.പ്രേംകുമാർ,ഭരണസമിതിയംഗം വി.സുധാകരൻ, എൻ.എൽ.ശിവകുമാർ എന്നിവർ സംസാരിക്കും.പ്രോഗ്രാം കമ്മിറ്റി കൺവീനർ കാഞ്ഞിരംകുളം ഗിരി സ്വാഗതവും ജനറൽ കൺവീനർ പി.രഘു നന്ദിയും പറയും.7.30ന് പുഷ്പാഭിഷേകം,8ന് രാവിലെ 9.15 ന് പൊങ്കാല, 11.30 ന് പൊങ്കാല നറുക്കെടുപ്പ്,12.30ന് പൊങ്കാല നിവേദ്യം,വൈകിട്ട് 5ന് കളങ്കാവൽ,രാത്രി 7.30ന് പുഷ്പാഭിഷേകം,രാത്രി 9.30 ന് ക്ഷേത്രസന്നിധിയിൽ കളങ്കാവൽ, 9ന് രാവിലെ 11.05ന് കവിയരങ്ങ്,വൈകിട്ട് 5 ന് കുത്തിയോട്ടം,താലപ്പൊലി, രാത്രി 7.30 ന് പുഷ്പാഭിഷേകം,രാത്രി 8 ന് 35 ൽപ്പരം കലാകാരൻമാർ അണിനിരക്കുന്ന മെഗാഷോ, രാത്രി 8 ന് കളങ്കാവൽ.