
കല്ലമ്പലം:ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ചെറുന്നിയൂർ റെഡ്സ്റ്റാർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന നാടക ശിൽപ്പശാലയുടെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു നിർവഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി അദ്ധ്യഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി. മുരളി,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ,വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.സുധീർ,സെക്രട്ടറി ജി.എസ്.സുനിൽ, സംസ്ഥാന ലൈബ്രറി കൗൺസിൽ കമ്മിറ്റി പ്രതിനിധി ഷിബുതങ്കൻ,ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സുനിൽകുമാർ,തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.അനിൽകുമാർ, ചിറയിൽകീഴ് താലൂക്ക് സെക്രട്ടറി കെ.രാജേന്ദ്രൻ,റെഡ്സ്റ്റാർ ലൈബ്രറി പ്രസിഡന്റ് മണിദാസ്,ക്യാമ്പ് ഡയറക്ടർ സജി തുളസീദാസ്,നാടകാചാര്യൻ കോഴിക്കോട് ഗോപിനാഥ് എന്നിവർ പങ്കെടുത്തു.