
മുരുക്കുംപുഴ: കേന്ദ്രനുമതി ഇല്ലാതെയും പാരിസ്തിക പഠനം നടത്താതെയും സിൽവർ ലൈൻ പദ്ധതിയുടെ പൂർണരൂപം വെളിപ്പെടുത്താതെയും വീട്ടുകാരുടെ അനുമതിയില്ലാതെയും കല്ലുകൾ സ്ഥാപിക്കുന്ന നടപടി സർക്കാരും കെ റെയിൽ ഉദ്യോഗസ്ഥരും നിറുത്തണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം മുരുക്കുംപുഴ കെ റെയിൽ വിരുദ്ധ ജനകീയ സമരസമിതി പ്രസിഡന്റ് എ.കെ. ഷാനവാസ് കേന്ദ്രമന്ത്രി വി. മുരളീധരന് നൽകി. സമരസമിതി നേതാക്കളായ സംസ്ഥാന രക്ഷാധികാരി ശൈവപ്രസാദ്, ജില്ലാ കോർഡിനേറ്റർ ഷൈജു, ഷാജിഖാൻ. എം.എ, തോപ്പുമുക്ക് നസീർ, അജിതമോഹൻദാസ്, സജിൻ പാണൂർ എന്നിവരും പങ്കെടുത്തു.