dd

തിരുവനന്തപുരം:ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സിറ്റിസൺസ് ഫോർ ഡെമോക്രസി സംഘടന രൂപീകരിക്കുന്നു. സംഘടനയുടെ പ്രഖ്യാപന സമ്മേളനം ഇന്ന് പ്രസ്ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ നടക്കും.പ്രഖ്യാപന സമ്മേളനം ഡോ.സി.എസ്.ചന്ദ്രിക ഉദ്‌ഘാടനം ചെയ്യും.സംവിധായകൻ ജിയോ ബേബി,ആക്ടിവിസ്റ്റുകളായ ഡോ.എസ്.പി.ഉദയകുമാർ, എസ്.സുദീപ്,എം.സുൽഫത്ത്, കവികളായ സി.എസ്.രാജേഷ്, ഡി.അനിൽകുമാർ, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ഇടുക്കി, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകളായ ശീതൾ ശ്യാം,ഫൈസൽ ഫൈസു, എഴുത്തുകാരി ഷമീന ബീഗം,ഗൂസ്ബെറി ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് എം.ഡി സതി അങ്കമാലി എന്നിവർ പങ്കെടുക്കും.