r

തിരുവനന്തപുരം:സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ വെള്ളിയാഴ്ച വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം ജില്ലകളിലെ മലയോര മേഖലകളിലാണ് കനത്ത മഴ ലഭിക്കുക..മദ്ധ്യ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും.ഇന്നലെ തെക്കൻ ജില്ലകളിൽ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു.ശനിയാഴ്ച ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമ‌ർദ്ദം രൂപപ്പെട്ടേക്കും .കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിന് കൂടുതൽ സാദ്ധ്യത.. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്ക് ആൻഡമാൻ കടലിലും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.