bus

തിരുവനന്തപുരം: ബസ് ചാർജ് വർദ്ധനയ്ക്ക് എൽ.ഡി.എഫ് അനുമതി നൽകിയെങ്കിലും ഇന്നലെ ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗത്തിൽ ഇത് പരിഗണിച്ചില്ല. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളിലെ ചാർജ് വർദ്ധനയുമായി ബന്ധപ്പെട്ട് അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. അവ്യക്തത മാറ്റാൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതല യോഗം വിളിച്ചിട്ടുണ്ടെന്നാണ് സൂചന.

അടുത്ത മന്ത്രിസഭായോഗം 12നാണ്. അതിനുമുമ്പ് ചാർജ് വർദ്ധന നടപ്പാക്കിയശേഷം മന്ത്രിസഭായോഗത്തിൽ കൊണ്ടുവന്നു സാധൂകരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.