petrol-price

തിരുവനന്തപുരം: സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കുന്നത് ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തിൽ അസാദ്ധ്യമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും പൊതുവില്പന നികുതി ചുമത്താനുള്ള അവകാശം സംസ്ഥാനത്തിനാണ്. ഇവയിൽ നികുതി അവകാശമില്ലാത്ത കേന്ദ്ര സർക്കാർ സെസിന്റയും സർചാർജിന്റെയുംപേരിൽ വലിയതോതിൽ നികുതി ചുമത്തുന്നു. ഈവർഷം സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ 30,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. റവന്യു കമ്മി ഗ്രാന്റായും, ജി.എസ്.ടി നഷ്ടപരിഹാരമായും കേന്ദ്ര നികുതി വിഹിതമായും ലഭിക്കേണ്ട തുകയാണ് നിഷേധിക്കുന്നത്. സംസ്ഥാനത്തിന്റെ ചെലവും സാമൂഹിക സുരക്ഷാ മേഖലയിലെ ഇടപെടലുകളും ഒട്ടും കുറയ്ക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും ധനമന്ത്രി പറഞ്ഞു.