നെയ്യാറ്റിൻകര:സി.പി.ഐ അമരവിള ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബ സംഗമം സംസ്ഥാന കൗൺസിലംഗം വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ക്യാമറാമാൻ ഗിരീഷ് കുമാർ,നാടക രചയിതാവ് ഹസീം അമരവിള,ശ്രീഭദ്ര എന്നിവരെയും മുതിർന്ന നേതാക്കളെയും ആദരിച്ചു.വിദ്യാഭ്യാസ പുരസ്കാര വിതരണവും കർഷക അവാർഡ് വിതരണവും നടത്തി.യുവകലാ സാഹിതി കവിയരങ്ങും സംഘടിപ്പിച്ചു.പാർട്ടി ജില്ലാ എക്സിക്യൂട്ടീവംഗം വെങ്ങാനൂർ ബ്രൈറ്റ്,മണ്ഡലം സെക്രട്ടറി എ.എസ് ആനന്ദകുമാർ,ജില്ലാ കൗൺസിൽ അംഗങ്ങളായ എൻ അയ്യപ്പൻ നായർ,ജി.എൻ ശ്രീകുമാരൻ,സെക്രട്ടറിയേറ്റംഗങ്ങളായ എൽ.ശശികുമാർ,എസ്. രാഘവൻ നായർ,എ.മോഹൻ ദാസ് ,പി.പി.ഷിജു,മഹിളാസംഘം സെക്രട്ടറി ലത ഷിജു,അമരവിള സലിം,റോയി ജോസ് തുടങ്ങിയവർ പങ്കെടുത്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി അമരവിള സലിമിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി റോയ് ജോസിനെയും തിരഞ്ഞെടുത്തു.