
പൂവാർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് പഴയകട ശ്രീസൂര്യഗായത്രിയിൽ വി.സി.സതീഷ് കുമാർ (66) മരിച്ചു. മുൻ കായിക അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ 24-ന് രാത്രിയിൽ തിരുപുറം പുത്തൻകടയിൽവച്ചായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പുറകിൽ ഇടിക്കുയയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീഷ്‌കുമാറിനെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യ: വി.ആർ.ശിവപ്രിയ (ശിശുവികസന പ്രോജെക്ട് ആഫീസർ, തൃശൂർ അർബൻ). മക്കൾ:ഗായത്രി, ശ്രീ രാഗ് സതീഷ്. മരണാനന്തര ചടങ്ങ് ഇന്ന് രാവിലെ 8 ന്.