sreejith

കഴക്കൂട്ടം: ബൈക്കിൽ കാറിടിച്ച് ബൈക്കുയാത്രക്കാരനായ പള്ളിപ്പുറം പാച്ചിറ ചായ്‌പുറത്ത് വീട്ടിൽ ശ്രീജിത്ത് (36)​മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ ദേശീയപാതയിൽ വെട്ടുറോഡ് വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടത്ത് നിന്ന് പള്ളിപ്പുറത്തേക്ക് വരുകയായിരുന്ന ശ്രീജിത്തിനെ എതിരെവന്ന കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു.. പരേതനായ ശ്രീകുമാരൻ നായർ പിതാവും സുകുമാരി മാതാവുമാണ്. സഹോദരങ്ങൾ: ശ്രീലാൽ,​ ശ്രീദേവി.