p

തിരുവനന്തപുരം : പാൽ വില വർദ്ധിപ്പിച്ചിട്ടില്ലെന്ന് മിൽമ മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റർ എൻ.ഭാസുരാംഗൻ പറഞ്ഞു. വില കൂട്ടണമെന്ന് ടെക്നിക്കൽ കമ്മിറ്റി കഴിഞ്ഞ 26 ന് യോഗം കൂടി പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. എന്നാൽ വില കൂട്ടേണ്ടതില്ലെന്ന സർക്കാർ തീരുമാനം അംഗീകരിക്കാനാണ് ഫെഡറേഷൻ തീരുമാനിച്ചത്. എന്നാൽ അതിനിടെ മിൽമ റിച്ച് എന്നപേരിൽ പച്ച പായ്ക്കറ്റിലിറങ്ങുന്ന പാലിന് ഉദ്യോഗസ്ഥർ ഒരു രൂപ വർദ്ധിപ്പിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ അന്നുതന്നെ ഭരണസമിതി വില വർദ്ധനവ് പിൻവലിച്ചു.
എന്നാൽ ഇതിന്റെ മറവിൽ ചില കേന്ദ്രങ്ങളിൽ പാൽ വിലയിൽ വർദ്ധനയുണ്ടെന്ന് തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും കവറിൽ കാണുന്ന വില മാത്രമേ ഉപഭോക്താക്കൾ പാലിന് നൽകാൻ പാടുള്ളൂവെന്നും ഭാസുരാംഗൻ അറിയിച്ചു.

മി​ൽമതി​ര​ഞ്ഞെ​ടു​പ്പ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​യു.​ഡി.​എ​ഫ് ​ശ്ര​മ​മെ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​മി​ൽ​മ​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ലാ​ ​യൂ​ണി​യ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​യു.​ഡി.​എ​ഫ് ​ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ​ഇ​ട​തു​പ​ക്ഷ​ ​ക്ഷീ​ര​സ​ഹ​ക​ര​ണ​ ​സം​ര​ക്ഷ​ണ​ ​മു​ന്ന​ണി​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ഡി.​കെ.​മു​ര​ളി​ ​എം.​എ​ൽ.​എ,​​​ ​വി.​പി.​ഉ​ണ്ണി​കൃ​ഷ്‌​‌​ണ​ൻ​ ​എ​ന്നി​വ​ർ​ ​ആ​രോ​പി​ച്ചു.​ ​മു​ൻ​ ​ചെ​യ​ർ​മാ​നും​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളും​ ​യു.​ഡി.​എ​ഫ് ​നേ​തൃ​ത്വ​ത്തെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ​ക​ലാ​പം​ ​ഇ​ള​ക്കി​വി​ടാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​മേ​ഖ​ലാ​ ​യൂ​ണി​യ​ൻ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​അ​സ​ഭ്യം​ ​പ​റ​യു​ക​യും​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ആ​ക്ര​മി​ക്കു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു.​ ​ഇ​തൊ​ന്നും​ ​വി​ല​പ്പോ​വാ​തെ​ ​വ​ന്ന​പ്പോ​ഴാ​ണ് ​അ​മ്പ​തോ​ളം​ ​പേ​ർ​ ​മേ​ഖ​ലാ​ ​യൂ​ണി​യ​ൻ​ ​ആ​സ്ഥാ​ന​ത്തേ​ക്ക് ​ത​ള്ളി​ക്ക​യ​റി​യ​തെ​ന്നും​ ​ഇ​രു​വ​രും​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.