കിളിമാനൂർ:എസ്.എഫ്.ഐ കിളിമാനൂർ ഏരിയ സമ്മേളനം എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അനന്തു. പി ഉദ്ഘാടനം ചെയ്തു.എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് ഷെഫിൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വൈഷ്ണവ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി അഭിജിത്ത്.ജെ.ജെ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സി.പി.എം ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ,ഏരിയ സെക്രട്ടറി എസ്. ജയചന്ദ്രൻ,എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എ.ആർ.രാഹുൽ,ജില്ലാ സെക്രട്ടേറിയറ്റ് അംഗം അവിനാഷ് തുടങ്ങിയവർ പങ്കെടുത്തു.ഭാരവാഹികളായി പ്രസിഡന്റ് നിമിഷ (പ്രസിഡന്റ്),വൈഷ്ണവ് (സെക്രട്ടറി),അഭിജിത്ത് (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.