വിതുര: പ്രസിദ്ധമായ വിതുര മുടിപ്പുര ശ്രീഭദ്രകാളിക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോതേസവവും പ്രതിഷ്ഠാവാർഷികവും 7 മുതൽ 13 വരെ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം.സുന്ദരേശൻചെട്ടിയാരും,സെക്രട്ടറി എസ്.ജയപ്രകാശൻനായരും അറിയിച്ചു.പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രതന്ത്രി തിരുചിറ്റൂർ പെരിയമന ശങ്കരമംഗലത്ത് മഠത്തിൽ വെങ്കിടേശ്വരൻ പോറ്റി,ക്ഷേത്രമേൽശാന്തി രതീഷ്പോറ്റി എന്നിവർ കാർമ്മികത്വം വഹിക്കും.7ന് രാവിലെ പതിവ്പൂജകളും,വിശേഷാൽപൂജകളും.6.30ന് പന്തൽനാട്ട്കർമ്മം,വൈകിട്ട് 6ന് തൃക്കൊടിയേറ്റ്,7.5 ന് കാപ്പ്കെട്ടികുടിയിരുത്ത്,7.30 ന് ഭദ്രകാളിപ്പാട്ട്,8 ന് രാവിലെ 5.15 ന് കുങ്കുമാഭിഷേകം,5.30 ന് ഉടയാടസമർപ്പണം 6 ന് ഭദ്രകാളിപ്പാട്ട്,9 ന് രാവിലെ പതിവ്പൂജകളും,വിശേഷാൽപൂജകളും.7 ന് ഭദ്രകാളിപ്പാട്ട്,വൈകിട്ട് 7 ന് മാലപ്പുരം ഭദ്രകാളിപ്പാട്ട്,7.30 ന് ഭദ്രകാളിഅമ്മയ്ക്ക് പ്രത്യേകപൂജ,8 ന് അമ്മയ്ക്ക് താലിസമർപ്പണം,8.30 ന് മുത്തുക്കുടസമർപ്പണം,10 ന് രാവിലെ പതിവ്പൂജകൾ,7.30ന് ഭദ്രകാളിപ്പാട്ട്,8.30 ന് തിരുമുടിപുറത്തെഴുന്നള്ളത്ത്,11ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും,7.30 ന് ഭദ്രകാളിപ്പാട്ട്,8.30 ന് തിരുമുടിപുറത്തെഴുന്നള്ളത്ത്,11 ന് ദേവിഭാഗവതപാരായണം,രാത്രി 7 ന് ഭദ്രകാളിപ്പാട്ട്,8ന് കളംകാവൽ,9 ന് പൂമൂടൽ,12 ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും,7 ന് ഭദ്രകാളിപ്പാട്ട്,9 ന് സമൂഹപൊങ്കാല,10 ന് നാഗർക്ക് നൂറുംപാലും ഉൗട്ട്,12.15ന് തിരുമുടിപുറത്തെഴുന്നള്ളത്ത്,2 ന് ദേവീഭാഗവതപാരായണം,വൈകിട്ട് 6 ന് ചെറിയഉരുൾ,7ന് വലിയഉരുൾ,8.30ന് കളംകാവൽ,9ന് പൂമൂടൽ,സമാപനദിനമായ 13 ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും,7 ന് മഹാമൃത്യുഞ്ജയഹോമം,തുടർന്ന് ഭദ്രകാളിപ്പാട്ട്,8 ന് പ്രതിഷ്ഠാവാർഷികപൂജ,9 ന് പ്രതിഷ്ഠാവാർഷിക കലശാഭിഷേകം,2 ന് ദേവിഭാഗവതപാരായണം,വൈകിട്ട് 6 ന് ഘോഷയാത്ര,രാത്രി 11 ന് കൊടിയിറക്ക്,11.30ന് ഗുരുസി.