പാലോട്:പെരിങ്ങമ്മല ചിറ്റൂർ മുസ്ലിം ജുമാ മസ്ജിദിതിൽ ചിറ്റൂർ അഹമ്മദ് മുസ്ലിയാരുടെ 77 മത് ആണ്ട് നേർച്ചയ്ക്ക് ചിറ്റൂർ പള്ളിയിൽ തുടക്കമായി. ഉദ്ഘാടന സമ്മേളനത്തിൽ ജമാഅത്ത് ചീഫ് ഇമാം അൽ ഉസ്താദ് എ.ഷറഫുദ്ദീൻ ബാഖവി പാലാംകോണം അദ്ധ്യക്ഷത വഹിച്ചു.മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൽ ഉസ്താദ് സയ്യിദ് മിസ്ബാഹ് കോയ തങ്ങൾ അൽ ബാഫഖി ഉദ്ഘാടനം നിർവഹിച്ചു. ചിറ്റൂർ മുസ്ലിം ജമാഅത്ത് ഇമാം ഷബിൻ ഷാ മന്നാനി സ്വാഗതമാശംസിച്ചു. മുതിയാൻ കുഴി ഇമാം മൗലവി ആസിഫ് ജൗഹരി,ഹാഫിള് അബ്ദുൽ ബാസിത്ത് മൗലവി,ഹാഫിള് മുഹമ്മദ് റബാഹ് മൗലവി എന്നിവർ പ്രസംഗിച്ചു. പനവൂർ ദാറുൽ ഹുദാ കാമ്പസ് പ്രിൻസിപ്പൽ ഹാഷിർ ഹുദവി മംഗലപുരം റംസാൻ പ്രഭാഷണം നടത്തി.