
വക്കം : വക്കം ഗ്രാമ പഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു.എസ്.സി വിഭാഗത്തിലെ ഏഴ് പേർക്കാണ് ഒന്നാം ഘട്ടത്തിൽ ലാപ്ടോപ്പുകൾ ലഭിച്ചത്.ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എ.താജുന്നീസ ലാപ് ടോപ്പുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു,സെക്രട്ടറി അനിത,അസിസ്റ്റന്റ് സെക്രട്ടറി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലാലി,ഗണേഷ്,ഫൈസൽ, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.