
കരേറ്റ്:കാരേറ്റ് ശ്രീദുർഗാ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പും കാരേറ്റ് കൃഷ്ണൻ കോവിൽ ഓഡിറ്റോറിയത്തിൽ നടന്നു.വാർഷിക സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറുമായ ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വേണുഗോപാലക്കുറുപ്പ് സ്വാഗതം പറഞ്ഞു. താലൂക്ക് യൂണിയൻ സെക്രട്ടറി അശോക് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി നേടിയ കരയോഗ അംഗം ആര്യ എ.എസിനെ ചടങ്ങിൽ അനുമോദിച്ചു. മേഖലാ കൺവീനർ വാഞ്ചു ,താലൂക്ക് യൂണിയൻ വനിതാസമാജം സെക്രട്ടറി കുമാരി ലത എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.അപ്പുക്കുട്ടൻ നായർ (പ്രസിഡന്റ്), മോഹനൻ പിള്ള (വൈസ് പ്രസിഡന്റ്), വേണുഗോപാലക്കുറുപ്പ് (സെക്രട്ടറി), സജിത (ജോ: സെക്രട്ടറി), മുരളീധരൻ നായർ (ഖജാൻജി), ജോയി കുമാർ, അജികുമാർ, മധുസൂദനൻ നായർ, കൃഷ്ണൻകുട്ടി നായർ, പ്രസീത, അജയകുമാർ (എക്സിക്യൂട്ടിവ് അംഗങ്ങൾ). വനിതാ സമാജം ഭാരവാഹികളായി പ്രസന്നകുമാരി (പ്രസിഡന്റ്), ചിത്രലേഖ (വൈസ് പ്രസിഡന്റ്),രമ്യ (സെക്രട്ടറി), സിന്ധു മോൾ (ജോ: സെക്രട്ടറി), നിഷ (ഖജാൻജി), അശ്വതി,മഞ്ജു,ബിന്ദു,രമ്യ,പത്മിനി,സുജ എന്നിവരെയും തിരഞ്ഞെടുത്തു.