
തിരുവനന്തപുരം:പദ്മശ്രീ ഡോ. എം.എ.യൂസഫലിയുടെ മാതാവ് സഫിയ ഹജ്ജുമ്മ (ഇത്തുമ്മ) യുടെ 21ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഇൻഡോഅറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പ്രാർത്ഥനാസംഗമം സംഘടിപ്പിച്ചു.യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ മുഖ്യാതിഥിയായിരുന്നു.
ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ റംസാൻ ഗീതത്തോടെ ആരംഭിച്ച ചടങ്ങിന് ബീമാപളളി മുഹമ്മദ് സക്കീർ മുസലിയാർ ഖിർ അത്ത് പാരായണം നടത്തി. കൃപ പ്രസിഡന്റ് ഇമാം അൽഹാജ് എ.എം.ബദറുദ്ദീൻ മൗലവി എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.കേരളാ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു, ഗൽഫ് റിട്ടേണിസ് നാഷണൽ ഓർഗനൈസേഷൻ പ്രസിഡന്റ് പ്രവാസി ബാബു ഡോ.എസ്.അഹമ്മദ്, മുസ്ലിം ലീഗ് നേതാവ് അഷറഫ് ദിൻ ഹാജി,പ്രേം നസീർ സുഹൃത്ത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ഡോ. ഫ്രാൻസിസ് ആൾബർട്ട് അസ്സിസി എന്നിവർ പ്രസംഗിച്ചു.എം. മുഹമ്മദ് മാഹീൻ സ്വാഗതവും പ്രദീപ് മധു നന്ദിയും പറഞ്ഞു.