കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിൽ പൂർണ്ണമായും പേപ്പറുകൾ ഒഴിവാക്കിയുള്ള ഡിജിറ്റൽ ബഡ്ജറ്റ് അവതരണം മാതൃകയായി.പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീനയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. 22,69,22,323 രൂപ വരവും 22,60,30,000 രൂപ ചെലവും 8,92,323 രൂപ മിച്ചവും കണക്കാക്കുന്നു. തരിശുഭൂമികൾ കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ കൃഷിയിറക്കുക എന്ന ലക്ഷ്യം കൈവരിക്കാനും മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടാനും തേങ്ങ ഉത്പാദനം കൂട്ടുന്നതിനും ബഡ്ജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്.കാർഷിക മേഖലയ്ക്ക് 67,50,000 രൂപയും മാലിന്യ നിർമാർജനം, ശുചിത്വം എന്നിവയ്ക്ക് 28,50,000 രൂപയും കുടിവെള്ളത്തിന് 23,50.000 രൂപയും ഭവന നിർമ്മാണത്തിന് 1,34,00,000 രൂപയും കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് 10,08,00,000 രൂപയും സംസ്ഥാന ആവിഷ്കൃത പദ്ധതികൾക്ക് 5,02,16,000 രൂപയും വകയിരുത്തിയിട്ടുണ്ട്.